വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യം; പ്രഖ്യാപനം തള്ളി ഹസന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സഖ്യത്തിന് ധാരണയായെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം തള്ളി യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. യുഡിഎഫുമായി ധാരണയായെന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം ശരിയല്ല. സിപിഎം, ബിജെപി കക്ഷികള്‍ ഒഴികെ യുഡിഎഫിന് ആരുമായും തൊട്ടുകൂടായ്മയില്ല. പിഡിപിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി വേദി പങ്കിട്ടവരാണ് വെല്‍ഫയര്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതെന്നും ഹസന്‍ പരിഹസിച്ചു.

കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമി അമീറിനെ ഹസന്‍ വീട്ടില്‍ പോയി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി സഖ്യമായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഹസന്റെ നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷമുണ്ടായതോടെയാണ് ധാരണയായില്ലെന്ന നിലപാട് മാറ്റം.

Top