സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കോട്ടയം :  സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായിരുന്നു.

ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ജേതാവാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുരസ്‍കാരം സ്വീകരിച്ചത്. തുടര്‍ന്നാണ് കോവിഡ് പോസിറ്റീവായത്.

രാഘവന്‍ മാഷിന്റെ “നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു” എന്ന പ്രശസ്തമായ ഗാനത്തിന്റെ ഉപകരണ വാദകനായായിരുന്നു സിനിമാരംഗത്തേക്കുള്ള പ്രവേശനം. 1973ല്‍ പി എ തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി. അഗസ്റ്റിന്‍ വഞ്ചിമല എഴുതിയ “ഓശാന, ഓശാന” എന്നതാണ് ആദ്യഗാനം.

ജീസസ് എന്ന ആദ്യ ചിത്രത്തിനു പുറമേ, ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, പ്രിന്‍സിപ്പാള്‍ ഒളിവില്‍ തുടങ്ങിയ സിനിമകള്‍ക്കും സംഗീതം നല്‍കി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ് ജേതാവാണ്

Top