പായലിന്റെ പീഡനാരോപണം; തന്നെ നിശബ്ദനാക്കാന്‍ ശ്രമമെന്ന് അനുരാഗ് കശ്യപ്

ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡനാരോപണത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ അനുരാഗ് കശ്യപ് രംഗത്ത്. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

”എന്നെ നിശബ്ദനാക്കാന്‍ ദീര്‍ഘനാളായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പ്രശ്‌നമില്ല. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. എന്നെ മാത്രമല്ല, എന്നോടൊപ്പം പ്രവര്‍ത്തിച്ച മറ്റ് സഹപ്രവര്‍ത്തകരെയും ബച്ചന്‍ കുടുംബത്തെയുമാണ് ഇതിലേക്ക് വലിച്ചിഴച്ചത്.

എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ.’ അനുരാഗ് കശ്യപ് വ്യക്തമാക്കി.

Top