മധ്യപ്രദേശിൽ വിദ്യാ ബാലൻ ചിത്രത്തിന്റെ ഷൂട്ടിംഗ് മന്ത്രി തടഞ്ഞതായി ആരോപണം

ധ്യപ്രദേശില്‍ നടി വിദ്യാ ബാലന്‍ മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു മധ്യപ്രദേശില്‍ തടഞ്ഞത്. ഷൂട്ടിന്റെ ഭാഗമായി കുറച്ച് ദിവടങ്ങളായി വിദ്യ സ്ഥലത്തുണ്ടായിരുന്നു. ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്.

എന്നാൽ ക്ഷണം വിദ്യ നിരസിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചിട്ടുണ്ട്. താനാണ് ക്ഷണം നിരസിച്ചതെന്നും മന്ത്രി പറഞ്ഞു.

Top