വണ്‍പ്ലസ് 7 പ്രോയുടെ പിന്‍ഗാമി വണ്‍പ്ലസ് 7ടി പ്രോ വിപണിയിലേയ്ക്ക്

ണ്‍പ്ലസ് വണ്‍പ്ലസ് 7 പ്രോയുടെ പിന്‍ഗാമി വണ്‍പ്ലസ് 7ടി പ്രോ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്. സെപ്തംബര്‍ ഒക്ടോബര്‍ മാസത്തില്‍ ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് സൂചന.അതിനിടെ ചൈനീസ് സോഷ്യല്‍ മീഡിയ വെയ്ബോയില്‍ ഇപ്പോള്‍ വണ്‍പ്ലസ് 7ടി പ്രോയുടെ ചിത്രം ചോര്‍ന്നു.

വണ്‍പ്ലസ് 7 പ്രോ പോലെ തന്നെ നോച്ചില്ലാത്ത ഫുള്‍ സ്‌ക്രീന്‍ സംവിധാനമാണ് പുതിയ ഫോണിനും എന്നാണ് ചിത്രങ്ങള്‍ പറയുന്നത്. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയോട് കൂടിയാണ് ഫോണ്‍ വരുന്നത്.ആന്‍ഡ്രോയ്ഡ് ക്യൂ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് ഒപ്പം തന്നെ വയര്‍ലെസ് ചാര്‍ജ് സപ്പോര്‍ട്ടോടെയാണ് ഈ ഫോണ്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. ക്യാമറയിലും അപ്‌ഗ്രേഡ് ഉണ്ടായേക്കും.

Top