സംസ്ഥാന ബജറ്റിൽ തൃശ്ശൂർ മെഡിക്കൽ കോളേജിനെ അവഗണിച്ചെന്ന് ആരോപണം

തൃശ്ശൂര്‍: സംസ്ഥാന ബജറ്റിൽ തൃശ്ശൂർ മെഡിക്കൽ കോളേജിനെ അവഗണിച്ചെന്ന് ആരോപിച്ച് ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ ബജറ്റിൽ രണ്ടുകോടി വകയിരുത്തിയെങ്കിലും ഒരു നിർമ്മാണ പ്രവർത്തനവും ആരംഭിച്ചില്ല.

288 കോടി രൂപയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനും, 277 കോടി രൂപയുടെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട സമുച്ചയത്തിനും ഫണ്ട് അനുവദിച്ചിട്ടില്ല. തൃശ്ശൂര്‍ മെഡിക്കൽ കോളേജിന് സ്വന്തമായി ഒരു എംആര്‍ഐ സ്കാനിങ് മെഷീൻ വേണമെന്ന ചിരകാല അഭിലാഷം നിറവേറ്റാൻ യാതൊരു നടപടിയുമില്ലെന്നും ജീവനക്കാർ പറഞ്ഞു.

Top