ഐ.ഐ.ടി കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണം

അസം: ഗുവാഹത്തി ഐ.ഐ.ടിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് ഐഐടി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായും പരാതിയുണ്ട്. മാര്‍ച്ച് 28ന് നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല.

Top