ലൈംഗിക പീഡന ആരോപണം; ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവച്ചു

ന്യൂയോര്‍ക്ക്: ലൈംഗികാരോപണങ്ങളില്‍ രാജി സമ്മര്‍ദ്ദം കനത്തതിന് പിന്നാലെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ രാജിവച്ചു. ‘എനിക്ക് ഏറ്റവും നല്ല വഴി സ്ഥാനം ഒഴിയുകയാണ് അത് ചെയ്യുന്നു’ കുമോ ചൊവ്വാഴ്ച അറിയിച്ചു. 14 ദിവസത്തിനുള്ളില്‍ കുമോയുടെ രാജി പ്രാബല്യത്തില്‍ വരും. തുടര്‍ന്ന് അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി ഹോച്ചലിന് കൈമാറും.

രാജിവച്ചൊഴിയണമെന്ന് ന്യൂയോര്‍ക്കിലെ മൂന്നില്‍ രണ്ട് സെനറ്റര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജിവക്കണമെന്ന് ആന്‍ഡ്ര്യൂ കുമോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായി ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

പതിനൊന്ന് സ്ത്രീകളാണ് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിനെയെല്ലാം കുമോ നിഷേധിക്കുകയായിരുന്നു ഇതുവരെ. പിന്നീട് സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പുയര്‍ന്ന് സംഭവം ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നപ്പോഴാണ് കുമോ രാജിക്ക് തയാറായത്. ഇതിന് പുറമേ ചില ഇന്റലിജന്‍സ് അന്വേഷണങ്ങളില്‍ ഇദ്ദേഹത്തിനെതിരെ ആരോപണത്തില്‍ കഴമ്പുള്ളതായി ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകളും വന്നിരുന്നു.

Top