അഴിമതി ആരോപണം; ബൈഡനെതിരെ അന്വേഷണം വേണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരെ അന്വേഷണത്തിന് സമ്മര്‍ദം ചെലുത്തി അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്.

അഴിമതി ആരോപണങ്ങളില്‍ ഉടന്‍ അന്വേഷണം ആരംഭിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബറിനോട് ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ ബൈഡന്‍ ചെയ്ത കുറ്റം എന്തെന്ന് വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായിട്ടില്ല. അതേസമയം, ബൈഡന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.

Top