കോഴയാരോപണം; ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴയാരോപണത്തിനു പിന്നാലെ ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎന്‍എല്‍ പ്രസിഡന്റിനോടും ജനറല്‍ സെക്രട്ടറിയോടും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പിഎസ്‌സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റതായി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കള്‍ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികള്‍, പാര്‍ട്ടിയില്‍ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.

 

 

Top