മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; സിപിഎം

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്ക് രാഷ്‌ട്രീയ പ്രതിരോധം തീര്‍ക്കാനും സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണെന്ന് പാര്‍ട്ടി വിലയിരുത്തല്‍ ഇത് തുറന്നുകാട്ടാനും രാഷ്‌ട്രീയ വിശദീകരണ യോഗം വിളിച്ചു ചേര്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.

സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നു. അതിനാല്‍ വിശദീകരണയോഗങ്ങളില്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍തന്നെ വിഷയം ജനങ്ങളോട് വിവരിക്കും. മുന്‍പും തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് വിഷയങ്ങള്‍ സംസ്ഥാനത്ത് കോളിളക്കം സൃഷ്‌ടിച്ചത്. അതിനേക്കാൾ അനുകൂല സാഹചര്യമാണ് ഇപ്പോഴുള‌ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

Top