കണ്ണൂരില്‍ തൊണ്ടിമുതല്‍ ആക്രിക്കടയില്‍ വിറ്റ് കീശനിറച്ച് പൊലീസുകാര്‍.

police

കണ്ണൂര്‍: തൊണ്ടി മുതല്‍ ആക്രിക്കടക്കാരന് വിറ്റ് കാശ് കീശയിലാക്കി കണ്ണൂര്‍ തളിപ്പറമ്പിലെ പൊലീസുകാര്‍.

മണല്‍ കടത്തുന്നതിനിടെ പിടിയിലായ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ ഉപേക്ഷിച്ച് പോയ ലോറിയാണ് കത്തിച്ച ശേഷം പൊലീസുകാര്‍ ആക്രിക്കച്ചവടക്കാരന് വിറ്റത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ 5 പൊലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി.

കഴിഞ്ഞ മൂന്നാം തിയതിയായിരുന്നു, തളിപ്പറമ്പ് പറപ്പൂലില്‍ മണല്‍ കടത്തുന്ന ലോറിയെ തളിപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് പിന്തുടര്‍ന്നത്.

കൂടുതല്‍ പൊലീസ് എത്തിയതോടെ മണല്‍ ലോറി, ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു.

ഇതിന് ശേഷമായിരുന്നു 4 പൊലീസുകാര്‍ ചേര്‍ന്ന് വാഹനം കത്തിച്ച് ഖലാസികളെ എത്തിച്ച് ആക്രിക്കാരന് ലോറി വിറ്റത്.

സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി പരാതി നല്‍കിയതോടെയാണ് കള്ളി വെളിച്ചത്തായത്.

നേരത്തെയും ഇത്തരത്തില്‍ ആക്രി സാധനങ്ങള്‍ പൊലീസുകാരില്‍ നിന്ന് വാങ്ങിയതായി ആക്രിക്കാരനും മൊഴി നല്‍കിയിട്ടുണ്ട്.

പിടിച്ചെടുത്ത വസ്തു തൊണ്ടി മുതലായി സ്റ്റേഷനില്‍ എത്തിക്കണമെന്നിരിക്കെയാണ് ക്രമക്കേട് നടന്നത്.

Top