പ്രമുഖ പരിശീലകര്‍ കായിക താരങ്ങളുടെ പണം തട്ടിയെടുക്കുന്നു ; ഒളിംപ്യന്‍ ഷൈനി വില്‍സന്‍

പാലാ : കായിക താരങ്ങൾക്ക് ലഭിക്കുന്ന പണം പ്രമുഖ പരിശീലകര്‍ തട്ടിയെടുക്കുന്നുണ്ടെന്ന് ഒളിംപ്യന്‍ ഷൈനി വില്‍സന്‍.

കഴിവുള്ള മുൻനിര താരങ്ങൾ ദരിദ്രരായി തുടരുന്നത് ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നത് കൊണ്ടാണ്.

കായിക താരങ്ങള്‍ക്കുള്ള പണം അവര്‍ക്കു മാത്രമുള്ളതാണെന്നും പണം തട്ടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ഷൈനി വില്‍സന്‍ പറഞ്ഞു.

ഷൈനി വില്‍സന്റെ ഈ ആരോപണം അത്‍ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു ശരിവെച്ചു.

ഈ കാര്യങ്ങൾ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണമാണ് ഇങ്ങനെ പരിശീലകര്‍ കൈപ്പറ്റുന്നത്.

ഭയം മൂലമാണ് കായിക താരങ്ങള്‍ ഈ കാര്യങ്ങൾ തുറന്ന് പറയാത്തതെന്നും പി.ഐ.ബാബു വ്യകത്മാക്കി.

Top