തോമസ് ചാണ്ടിക്കെതിരായ ആരോപണം: അന്വേഷണ ചുമതല കോട്ടയം വിജിലന്‍സ് എസ്പിക്ക്

thomas-chandy

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് അന്വേഷണ സംഘത്തെ നിയോഗിച്ചു.

കോട്ടയം വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല. വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. 30 ദിവസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

എംപിമാരുടെ ഫണ്ട് ഉപയോഗിച്ചു നിലംനികത്തി ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിനു നഷ്ടമുണ്ടായെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിനു കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. തോമസ് ചാണ്ടി നിലം നികത്തിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയ സ്പെഷല്‍ വിജിലന്‍സ് ജഡ്ജി വി. ദിലീപ് ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും രണ്ടര ഏക്കറോളം നിലം നികത്തി റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിച്ചെന്നാണു പരാതി.

Top