വൈദികര്‍ക്കെതിരായ പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

kerala-high-court

കൊച്ചി: ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ ഫാ. ജെയ്‌സ് കെ ജോര്‍ജ്ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ കേസില്‍ പ്രതികളായ ഫാ.ജോബ് മാത്യൂ, ഫാ.സോണി വര്‍ഗ്ഗീസ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി തിങ്കളാഴ്ചയിലേക്ക് മാറ്റിരുന്നു.

അതേസമയം, വീട്ടമ്മ കഴിഞ്ഞ ദിവസം തിരുവല്ല മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു മൊഴി. തുടര്‍ന്നാണ് വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

Top