ഇടുക്കിയില്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആരോപണം

ഇടുക്കി: ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം. ഭരണ സമിതിയിലെ സിപിഐ മെമ്പര്‍മാരാണ് ആരോപണം ഉന്നയിച്ചത്.

ബാങ്ക് സെക്രട്ടറിയുടെ കെട്ടിട നിര്‍മ്മാണത്തിനെതിരെ വിജിലന്‍സിന് പരാതി നല്‍കി. ആരോപണങ്ങള്‍ക്ക് മറുപടി നല്‍ക്കാന്‍ ആവശ്യപ്പെട്ട് സിപി ഐ മെമ്പര്‍മാര്‍ ബാങ്കിന് കത്ത് നല്‍കി. വ്യാജപട്ടയത്തിന്മേല്‍ ബാങ്ക് ലോണ്‍ നല്‍കിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. നിര്‍മാണാനുമതിയില്ലാത്ത സ്ഥലങ്ങളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ലോണുകള്‍ നല്‍കിയിട്ടുണ്ടെന്നും ആരോപിക്കുന്നു. ഇത് സംബന്ധിച്ചും വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.

ബാങ്കിന്റെ വികസനവുമായി ബന്ധപ്പെട്ട് സാധനസാമഗ്രികള്‍ വാങ്ങിയത് സംബന്ധിച്ചും അഴിമതി നടന്നിട്ടുണ്ടെന്നാണ് സിപിഐ അംഗങ്ങളുടെ ആരോപണം. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കുമുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Top