അലഹബാദ്: ‘രാഷ്ട്രിയ കൈകടത്തല്‍’ സര്‍വകലാശാലയിലെ ഭരണസംവിധാനത്തെ സ്തംഭനാവസ്ഥയിലാക്കിയെന്ന് അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അഭിപ്രായപ്പെട്ടു.
സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം കൈകാര്യംചെയ്യാന്‍കഴിയാതെ പോയെന്ന് ആരോപിച്ച് വി.സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാക്കന്മാര്‍ മുന്നോട്ടുവന്നിരുന്നു.
ഇതൊരു കേന്ദ്ര സര്‍വകലാശാലയാണ്. മുമ്പ് കിഴക്കിലെ ഓക്‌സ്‌ഫോഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. ‘രാഷ്ട്രിയ കൈകടത്തല്‍’ തുടര്‍ന്നാണ് സര്‍വകലാശാലയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കില്ല. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പറഞ്ഞു. ഒരു സര്‍വകലാശാല രാഷ്ട്രിയ നേതാക്കളുടെ അഭിപ്രായപ്രകാരമാണ് മുന്നോട്ടുകൊണ്ടു പോകേണ്ടതെങ്കില്‍ അക്കാദമിക്ക് അംഗങ്ങള്‍ക്ക് പകരം വൈസ്ചാന്‍സിലര്‍മാരുടെ സ്ഥാനത്തേക്ക് എം.എല്‍.എമാരോ എം.പിമാരോ ഉണ്ടാവുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന അദ്ധ്യയനവര്‍ഷത്തില്‍ പി.ജി കോഴിസുകള്‍ക്കുള്ള പ്രവേശനപരീക്ഷ നടത്താനായി ഓഫ്‌ലൈന്‍ ഓപ്ഷന്‍ തുറന്നതിനെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ മോഡിലൂടെ മാത്രം പരീക്ഷ നടത്തിയാല്‍മതിയെന്ന സര്‍വകലാശാലയുടെ തീരുമാനം ബി.ജെ.പി എം.പിമാരും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മാറ്റിയത്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്ലരീതിയില്‍ ലഭിക്കാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പി.ജി പ്രവേശന പരീക്ഷയ്ക്ക് ഓഫ്‌ലൈന്‍ ഓപ്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയിരുന്നു. ഈ പ്രശ്‌നം വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ല എന്നാരോപിച്ചാണ് എം.എല്‍.എ മാര്‍ വി.സിക്ക് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.