സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ; ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: നിയമസഭ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരെ പാനലിൽ ഉൾപ്പെടുത്തി. പ്രതിപക്ഷത്തു നിന്നും കെ കെ രമയും പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്പീക്കർ എ എൻ ഷംസീർ ആണ് വനിതാ പാനൽ എന്ന നിർദേശം മുന്നോട്ടു വെച്ചത്.

സ്പീക്കർ ഇല്ലാത്ത വേളയിൽ സഭ നിയന്ത്രിക്കുക ഈ പാനലിൽ ഉൾപ്പെട്ടവരാണ്. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ ഇടംപിടിക്കുന്നത്.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. എം ബി രാജേഷ് മന്ത്രിയായതോടെ, പുതുതായി സ്ഥാനമേറ്റ എഎൻ ഷംസീറിന്റെ നിയന്ത്രണത്തിലാണ് നിയമസഭ സമ്മേളനം നടക്കുന്നത്.

സ്പീക്കർ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമെന്നും ഷംസീർ പറഞ്ഞു. സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ അടക്കം ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും.

Top