മെയ് 1 മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കും ; റെയില്‍വേ യൂണിയനുകള്‍

ഡല്‍ഹി : പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ മെയ് 1 മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കുമെന്ന് രാജ്യത്തെ വിവിധ റെയില്‍വേ യൂണിയനുകള്‍. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോയിന്റ് ഫോറത്തിന് (ജെഎഫ്ആര്‍ഒപിഎസ്) കീഴില്‍ ചേര്‍ന്ന റെയില്‍വേ ജീവനക്കാരുടെയും തൊഴിലാളികളുടെയും നിരവധി യൂണിയനുകളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

പുതിയ പെന്‍ഷന്‍ പദ്ധതി’ എന്നതിന് പകരം ‘നിര്‍വചിക്കപ്പെട്ട ഉറപ്പുള്ള പഴയ പെന്‍ഷന്‍ പദ്ധതി’ പുനഃസ്ഥാപിക്കണമെന്ന ഞങ്ങളുടെ ആവശ്യത്തോട് സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. നേരിട്ട് നടപടിയെടുക്കുകയല്ലാതെ ഇപ്പോള്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ജെഎഫ്ആര്‍ഒപിഎസ് കണ്‍വീനര്‍ ശിവ് ഗോപാല്‍ മിശ്ര പറഞ്ഞു. ‘ജെഎഫ്ആര്‍ഒപിഎസിന് കീഴിലുള്ള വിവിധ ഫെഡറേഷനുകളുടെ പ്രതിനിധികള്‍ സംയുക്തമായി 19 ന് റെയില്‍വേ മന്ത്രാലയത്തിന് ഔദ്യോഗികമായി നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കാന്‍ തയ്യാറായില്ലെങ്കില്‍ 2024 അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ രാജ്യത്തെ ഒറ്റ ട്രെയിനുകളും സര്‍വ്വീസ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമരത്തില്‍ ജോയിന്റ് ഫോറത്തിന്റെ ഭാഗമായ മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ നിരവധി യൂണിയനുകളും റെയില്‍വേ തൊഴിലാളികള്‍ക്കൊപ്പം പണിമുടക്കില്‍ പങ്കുചേരുമെന്നും മിശ്ര അറിയിച്ചു. ജോയിന്റ് ഫോറത്തില്‍ അഗമായ എല്ലാ സംഘടനകളോടും അതത് ഭരണസംവിധാനങ്ങള്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കാനാനും സമരത്തിനായി തയ്യാറെടുക്കാനും ജെഎഫ്ആര്‍ഒപിഎസ് നിര്‍ദ്ദേശിച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു. പഴയ പെന്‍ഷന്‍ പദ്ധതി തൊഴിലാളികളുടെ താല്‍പ്പര്യം സംരക്ഷിച്ചിരുന്നെങ്കില്‍ പുതിയ പെന്‍ഷന്‍ പദ്ധതി ജീവനക്കാരുടെ ക്ഷേമത്തിന് ഒരു പ്രാധാന്യം നല്‍കുന്നില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

Top