എറണാകുളത്തെ ചെറിയ ആശുപത്രികളെല്ലാം കോവിഡ് ആശുപത്രിയാക്കും

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. ജില്ലയിലെ ചെറിയ ആശുപത്രികളെല്ലാം കൊവിഡ് ആശുപത്രിയാക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മാത്രം 300 കിടക്കകള്‍ ഒരുക്കും. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ഒപി തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു.

വാരാന്ത്യ നിയന്ത്രണങ്ങളുടെ രണ്ടാം ദിനമായ ഇന്ന് എറണാകുളത്ത് കൊച്ചി മെട്രോയും ചുരുക്കം കെഎസ്ആര്‍ടിസി ബസുകളുമാണ് സര്‍വ്വീസ് നടത്തിയത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കോവിഡിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ നാളെയും കടുത്ത നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും.

 

Top