അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു ; ആശങ്കകള്‍ വേണ്ടെന്ന് റവന്യൂമന്ത്രി

chandrasekharan

തിരുവനന്തപുരം : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കനത്ത മഴയില്‍ ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത പാലിക്കണം, സഹകരിക്കണം, തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ നേതാവ് സംതൃപ്തി പ്രകടിപ്പിച്ചെന്ന് റവന്യൂമന്ത്രി പറഞ്ഞു. ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.42 അടിയിലെത്തി. ഇന്നു രാവിലെ 12 മണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് രണ്ടാമത്തെ ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു.

Top