എല്ലാ മാഫിയ പപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്; സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ കങ്കണ

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ കങ്കണ റണാവത്ത്. ആര്യന് ഒരു തുറന്ന കത്തെഴുതി നടന്‍ ഹൃത്വിക് റോഷന്‍ രംഗത്ത് വന്നതിന്റെ തൊട്ടുപിന്നാലെയാണ് കങ്കണയുടെ പ്രതികരണം.

”എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു” കങ്കണ കുറിച്ചു.

 

Top