എല്ലാ സംസ്ഥാന നേതാക്കളും മത്സര രംഗത്തുണ്ടാകും; എ എന്‍ രാധാകൃഷ്ണന്‍

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കളെല്ലാം മത്സര രംഗത്തുണ്ടാകില്ലെന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ എസ് രാധാകൃഷ്ണന്റെ നിലപാടിനെ തള്ളി പാര്‍ട്ടി സംസ്ഥാന സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍. എല്ലാ പ്രധാനപ്പെട്ട നേതാക്കളും ഇക്കുറി മത്സരരംഗത്തുണ്ടായിരിക്കും. ശോഭാ സുരേന്ദ്രന്റെ പ്രശ്‌നം പരിഹരിക്കും. ശോഭാ സുരേന്ദ്രന്‍ സജീവമായിത്തന്നെ മത്സരരംഗത്തുണ്ടായിരിക്കുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മുതിര്‍ന്ന നേതാവായതിനാല്‍ ഒ രാജഗോപാല്‍ മത്സരിക്കണോ എന്ന് തങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതീക്ഷിച്ച ഫലമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Top