വ്യാപാരികൾക്ക് കൊവിഡ്; ചെങ്കള ടൗണിലെ മുഴുവൻ കടകളും അടച്ചു

കാസർകോട്: ചെങ്കള ടൗണിലെ മുഴുവൻ കടകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.

ചെങ്കള ടൗണിലെ രണ്ടു പച്ചക്കറി വ്യാപാരികൾക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. നിരവധി പേർ ഇവരുമായി സമ്പർക്കം പുലർത്തിയിരുന്നതായും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ആശങ്ക കൂട്ടിയതും ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നയിച്ചതും സമ്പർക്ക വ്യാപനവും ഉറവിടമില്ലാത്ത കേസുകളുമാണ്.

Top