കുമ്മനത്തിന് കിട്ടിയ പൊന്നാടകളെല്ലാം ഇനി തുണി സഞ്ചി, തലയിണ കവറുകള്‍ ആകും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തനിക്ക് ലഭിച്ച പൊന്നാടകളെല്ലാം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്. പൊന്നാടകളെല്ലാം തുണി സഞ്ചിയോ തലയിണ കവറോ ആക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പര്യടനത്തിനിടെ ലഭിച്ച മുഴുവന്‍ ഷോളുകളും പൊന്നാടകളും ഇദ്ദേഹം സൂക്ഷിച്ച് വച്ചിരുന്നു. ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ വേണ്ട പകരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി വിപണിയിലെത്തിക്കാനാണ് ശ്രമം.

ഇതിന് പുറമെ മണ്ഡലത്തില്‍ സ്ഥാപിച്ച എല്ലാ പ്രചാരണ ബോര്‍ഡുകളും തിരിച്ചെടുത്ത് ഇവ ഗ്രോബാഗുകളാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Top