കുവൈത്തില്‍ വീണടും ശക്തമായ മഴയ്ക്ക് സാധ്യത കനത്ത ജാഗ്രത നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച രാജ്യത്തെ എല്ലാ സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി വൈദ്യുതിമന്ത്രി ബഖീത് അല്‍ റാഷിദി വ്യക്തമാക്കി. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും പരമാവധി താമസസ്ഥലങ്ങളില്‍ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കടലില്‍ പോകരുതെന്നും വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top