രാജ്യത്തെ എല്ലാ വിദ്യാലയങ്ങളും തുറക്കണം; വിദ്യാര്‍ത്ഥി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാലങ്ങളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സുപ്രീം കോടതിയില്‍. അമര്‍ പ്രേം പ്രകാശ് എന്ന വിദ്യാര്‍ത്ഥിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കോടതി ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് വിദ്യാര്‍ത്ഥികളില്‍ മാനസികമായ സംഘര്‍ഷവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. സ്‌കൂളുകളില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ശരിയായി നടക്കുന്നില്ല. പ്രത്യേകിച്ച് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കായി ഉള്ളവ. നേരിട്ടുള്ള ക്ലാസുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ വികസനം നടക്കുന്നില്ലെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

 

Top