ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി; മാര്‍ക്കസ് സ്റ്റോയിനിസ് ലോകകപ്പില്‍ നിന്നും പുറത്താകും

രിക്കേറ്റ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിലായിരുന്നു മാര്‍ക്കസിന് പരിക്കേറ്റത്. മാര്‍ക്കസിന് പകരം ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടീമില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ടീമിലെ ഏക ഫാസ്റ്റ് ബോളിംഗ് ഓള്‍റൗണ്ടറായ മാര്‍ക്ക്‌സ ലോകകപ്പില്‍ നിന്ന് പുറത്താകുന്നത് ഓസീസിക്ക് കനത്ത തിരിച്ചടി നല്‍കും. എന്നാല്‍ മാര്‍ക്ക്‌സിന്റെ അഭാവം നികത്താന്‍ ഒരു പരിധി വരെ മിച്ചല്‍ മാര്‍ഷിന് സാധിക്കുമെന്നാണ് ഓസ്‌ട്രേലിയ കരുതുന്നത്.

അതേ സമയം ഒരു തവണ ടീമില്‍ നിന്ന് പുറത്തുപോയതിനാല്‍ ഇനി പരിക്ക് മാറിയാലും മാര്‍ക്ക്‌സിന് ടീമിലേയ്ക്ക് തിരിച്ച് എത്താന്‍ കഴിയില്ല. ഒരിക്കല്‍ ടീമില്‍ നിന്നൊഴിവാക്കിയ താരത്തെ പിന്നീട് ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഐസിസി നിയമം ഉള്ളതിനാലാണ് ഇത്.

Top