കനത്ത മഴ: തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇരു സ്റ്റേഷനുകള്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതവും പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. ദീര്‍ഘദൂര ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയോടുകയാണ്. പിറവം – വൈക്കം ഭാഗത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ എറണാകുളം കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.

തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ആലപ്പുഴയില്‍ സര്‍വീസ് അവസാനിപ്പിച്ചു.56384 ആലപ്പുഴ – എറണാകുളം, 56381 – എറണാകുളം- കായംകുളം, 56382 കായം കുളം- എറണാകുളം, 56387 – എറണാകുളം – കായംകുളം, 56388 – കായംകുളം-എറണാകുളം പാസഞ്ചറുകളാണ് റദ്ദാക്കിയത്.

വേണാട് എക്‌സ്പ്രസ് – (തിരുവനന്തപുരം – ഷൊര്‍ണൂര്‍ ) എറണാകുളം നോര്‍ത്ത് വഴി തിരിച്ചുവിട്ടു. 56392 കൊല്ലം – എറണാകുളം പാസഞ്ചര്‍ തൃപ്പുണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി.16127 ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനുപുറമെ 12678 ബംഗളൂരു ഇന്റര്‍സിറ്റി എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന സമയം നീട്ടി. 12617 മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് ഒരുമണിയോടെ മാത്രമേ പുറപ്പെടൂ.

Top