ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സർവകക്ഷിയോഗം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും

തിരുവനന്തപുരം : കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് അഭ്യർത്ഥിക്കാൻ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് അഭ്യര്‍ത്ഥിക്കാനും ധാരണയായി.

 

നിയമസഭാ തെരഞ്ഞെടുപ്പ്2021 ഏപ്രിൽ മാസത്തിൽ നടക്കുമെന്നിരിക്കെ മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റചട്ടം നിലവിൽ വരും. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികക്കാനാകില്ല. ഇതിന് പുറമെ കൊവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വക്കാൻ ആവശ്യപ്പെടുന്നത്.

 

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കെ ന​വം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​സാ​ധ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ. കു​ട്ട​നാ​ട്, ച​വ​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് യു​.ഡി​.എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു മാ​റ്റി​വെക്കാൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Top