ലക്ഷദ്വീപില്‍ നാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷിയോഗം

കവരത്തി: ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം ചേരും. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ല. ഓണ്‍ലൈനായാണ് യോഗം നടക്കുക.

ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഉയരുന്ന ജനപ്രക്ഷേഭം ചര്‍ച്ച ചെയ്യാനാണ് യോഗം. കളക്ടര്‍, അഡ്മിനിസ്‌ട്രേറ്ററുടെ അഡൈ്വസര്‍ എന്നിവരാണ് നിലവില്‍ ദ്വീപിലുള്ളത്.

 

Top