പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ ; വില 3.89 ലക്ഷം രൂപ മുതല്‍

ധുനിക ഭാവപ്പകര്‍ച്ചയോടെ ഹ്യുണ്ടായി സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 3.89 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി സാന്‍ട്രോയ്ക്ക് വില. അഞ്ചു വകഭേദങ്ങളോടെയാണ് ഹ്യുണ്ടായി സാന്‍ട്രോയുടെ വരവ്. ഡിലൈറ്റ്, ഏറ, മാഗ്‌ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ സാന്‍ട്രോ വകഭേദങ്ങള്‍ തെരഞ്ഞെടുക്കാം. ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദത്തിന് 5.45 ലക്ഷം രൂപയാണ് വില. എഎംടി, സിഎന്‍ജി പതിപ്പുകളും സാന്‍ട്രോയിലുണ്ട്.

എസി വെന്റുകള്‍ക്കും ഗിയര്‍ നോബിനും സ്റ്റീയറിംഗ് വീലിനും പ്രത്യേക ക്രോം ആവരണവും കമ്പനി നല്‍കിയിട്ടുണ്ട്. കാറിലുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് എന്നിവ സവിശേഷതകളില്‍പെടും. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, യുഎസ്ബി പോര്‍ട്ട്, മടക്കിവെയ്ക്കാവുന്ന പിന്‍ സീറ്റുകള്‍, പിന്‍ വൈപ്പര്‍ എന്നിങ്ങനെ നീളം ഹാച്ച്ബാക്കിന്റെ മറ്റുവിശേഷങ്ങള്‍.

പുതിയ 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ സാന്‍ട്രോയില്‍. എഞ്ചിന് 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 20.3 കിലോമീറ്ററാണ് സാന്‍ട്രോയുടെ എഎംടി, മാനുവല്‍ മോഡലുകളില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മാനുവല്‍ സിഎന്‍ജി വകഭേദം 30.5 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടും.

Top