എല്ലാ എംപിമാരോടും ഡൽഹിയിലെത്താൻ നിർദേശം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

ഡൽഹി: മുഴുവൻ എംപിമാരോടും ഞായറാഴ്ച ഡൽഹിയിൽ എത്താൻ കോൺഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിർദേശം. എഐസിസി ആസ്ഥാനത്തെ പൊലീസ് നടപടിക്ക് എതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാ​​ഗമായാണ് കോൺ​ഗ്രസിന്റെ നീക്കം.

ബ്ലോക്ക് തലങ്ങളിൽ രാജ്യവ്യാപകമായി ഇന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കും. രാഹുൽ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ തിങ്കളാഴ്ചയും ചോദ്യം ചെയ്യും. ഇഡിക്ക് എതിരായ സമരം ശക്തമാക്കാനാണ് കോൺ​ഗ്രസ് തീരുമാനം. നിരോധനാജ്ഞ മുൻനിർത്തി എഐസിസി ആസ്ഥാനത്തിനു മുമ്പിൽ സമരത്തിന് അനുമതി നിഷേധിച്ചാൽ എംപിമാരുടെ വീടുകൾ കേന്ദ്രീകരിച്ചാവും സമരം.

ഇത് മുൻപിൽ കണ്ടാണ് എം പിമാരോട് നാളെ ഡൽഹിയിൽ എത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിച്ചിരിക്കുന്നത്. ഓരോ എംപിയുടെ വീട്ടിലും പത്ത് പ്രവർത്തകർ വീതം തിങ്കളാഴ്ച പ്രതിഷേധത്തിൽ പങ്കെടുക്കും.

Top