All IRNSS satellites to be in orbit by March: ISRO official

ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (IRNSS) ഏഴു സാറ്റലൈറ്റുകളും ഈ വര്‍ഷം മാര്‍ച്ചോടെ ഭ്രമണപഥത്തിലെത്തുമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ അറിയിച്ചു.

തുടക്കമായി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും ജനുവരി 20 ന് IRNSS1E വിക്ഷേപണത്തിനു തയ്യാറായി. ഇതിനു മുന്‍പേ നാലു സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചിരുന്നു.

ഐഎസ്ആര്‍ഓയുടെ സഹകരണത്തോടെ ചെയ്യുന്ന സാറ്റലൈറ്റുകളില്‍ യുഎസ് നിര്‍മ്മിത ജിപിഎസ് സേവനം കൂടി ഉപയോഗപ്പെടുത്തും. 1F, 1G സാറ്റലൈറ്റുകളുടെ നിര്‍മ്മാണം ഇപ്പോള്‍ ബെംഗളൂര്‍ സാറ്റലൈറ്റ് സെന്ററില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ നിക്ഷേപിച്ച നാലു സാറ്റലൈറ്റുകളുടെയും പ്രവര്‍ത്തനത്തിന് കൂടുതല്‍ കൃത്യത നല്‍കുന്നതിനായാണ് വിക്ഷേപണത്തിനു തയ്യാറെടുക്കുന്ന മൂന്നു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കുന്നത്.

Top