ഒന്‍പത്, പത്ത് തീയതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്

ന്യൂഡല്‍ഹി: ഈ മാസം ഒമ്പത്,പത്ത് തീയതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ ആഹ്വാനം.

ഗതാഗത മേഖലയില്‍ ജി.എസ്.ടിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഈ മാസം 13 ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top