ഞാന്‍ പ്രതീക്ഷിച്ചതു സിനിമ മാത്രമാണ്, കിട്ടിയതെല്ലാം ബോണസ്; മമ്മൂട്ടി

കൊച്ചി: സിനിമയില്‍ താന്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്ന് നടന്‍ മമ്മൂട്ടി. ഭ്രമയുഗം സിനിമയുടെ പ്രോമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി. സിനിമയിലേക്ക് വന്നപ്പോള്‍ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറയുന്നു. മമ്മൂക്കയുടെ പരീക്ഷണ ചിത്രങ്ങള്‍ ജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു എന്ന വാലിബന്റെ പ്രൊഡ്യൂസര്‍ ഷിബു ബേബി ജോണിന്റെ പ്രസ്താവനയെ എങ്ങനെ കാണുന്ന, അതുപോലെ പ്രേക്ഷകര്‍ക്കും അറിയാം ഒരു അണ്‍ പ്രെഡിക്റ്റബിള്‍ ആക്ടര്‍ ആയ താങ്കള്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യും എന്ന്. താങ്കള്‍ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്.

‘സിനിമയിലേക്ക് വന്നപ്പോള്‍ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. സിനിമയില്‍ ഞാന്‍ പ്രതീക്ഷിച്ചതു സിനിമ മാത്രമാണ്. കിട്ടിയതെല്ലാം ബോണസ് ആണ്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങള്‍ കൂടെയുണ്ടാകണം. വഴിയില്‍ ഉപേക്ഷിച്ചു പോകരുത് ‘ – മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്ന അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ഫെബ്രുവരി 15ന് ചിത്രം തിയറ്ററില്‍ എത്തും. മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുക. രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുല്‍. അതുകൊണ്ട് തന്നെ ഭ്രമയുഗത്തിന് പ്രതീക്ഷ ഏറെയാണ്. അതേ സമയം ഭ്രമയുഗത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുളില്‍ ആണ് പതിനായിരത്തോളം ടിക്കറ്റുകളാണ് ചിത്രത്തിന്റെതായി വിറ്റുപോയത്. കേരളത്തിലെ പ്രധാന തിയറ്ററുകള്‍ ആയ വനിത- വിനീത, കവിത, ഏരീസ് പ്ലക്‌സ്, രാഗം, കോഴിക്കോട് കൈരളി, പിവിആര്‍ ശൃംഖലകളിലും ടിക്കറ്റ് ബുക്കിംഗ് തകൃതിയായി നടക്കുകയാണ്. ഈ രീതിയില്‍ ആണ് മുന്നോട്ട് പോകുന്നതെങ്കില്‍ മികച്ച ബുക്കിങ്ങും പ്രി-സെയില്‍ ബിസിനസും ആദ്യദിനം തന്നെ ഭ്രമയുഗത്തിന് സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.

Top