ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ ലക്ഷ്യയ്ക്ക് ജയം, സൈനയും ശ്രീകാന്തും പ്രണീതും പുറത്ത്

ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെനിന് മികച്ച ജയം. അതേസമയം സീനിയര്‍ കളിക്കാരായ സൈന നേവാള്‍, കെ ശ്രീകാന്ത്, സായ് പ്രണീത് എന്നിവരെല്ലാം തോല്‍വിയുമായി പുറത്താവുകയും ചെയ്തു.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ ലോക ഒന്നാം നമ്പറിനോട് പൊരുതിയെങ്കിലും ജയം നേടാനായില്ല. കൗമാരതാരം ലക്ഷ്യ ചൈനീസ് തായ്പേയിയുടെ ലീ ചൗക്ക് ഇയുവിനെയാണ് അട്ടിമറിച്ചത്.

പിവി സിന്ധു അമേരിക്കയുടെ ബെയ്വന്‍ സാങ്ങിനെ ആദ്യ റൗണ്ടില്‍ 21-14, 21-17 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ശ്രീകാന്ത് തോല്‍വി ഏറ്റുവാങ്ങിയത് ചൈനയുടെ ചെന്‍ ലോങ്ങിനോടാണ്. സ്‌കോര്‍ 21-15, 21-16. സൈന നേവാളിനെ ജപ്പാന്റെ അകാനെ യമാഗുച്ചി 21-11, 21-8 എന്ന സ്‌കോറിന് തോല്‍പ്പിക്കുകയായിരുന്നു.

Top