ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018 :സൈ​ന നെ​ഹ്‌​വാ​ൾ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്

ബ​ർ‌​മിം​ഗ്ഹാം: ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ റൗ​ണ്ടി​ൽ‌ ത​ന്നെ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ പു​റ​ത്താ​യി. ലോ​ക ഒ​ന്നാം ന​മ്പ​റും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ തായ്‍വാന്റെ തായി സു യിംഗിനോടാണ് സൈനയുടെ പരാജയം.

താ​യ്‌​വാ​ൻ താ​ര​ത്തി​ന്‍റെ കൃ​ത്യ​ത​യ്ക്കും വേ​ഗ​ത്തി​നും ഒ​പ്പ​മെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന സൈ​ന 14-21, 18-21 എ​ന്ന സ്കോ​റി​നു തോ​ൽ​വി സ​മ്മ​തി​ച്ചു.

2009-ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് സൈ​ന ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​കു​ന്ന​ത്.

Top