ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഒക്കുഹാരയെ വീഴ്ത്തി ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍

sindhu123

ബിര്‍മിംഗ്ഹാം: നസോമി ഒക്കുഹാരയെ വീഴ്ത്തി ഇന്ത്യയുടെ പി.വി സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ കടന്നു. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിം നഷ്ടപ്പെട്ട സിന്ധു നിര്‍ണായകമായ രണ്ടും മൂന്നു ഗെയിമുകള്‍ സ്വന്തമാക്കിയാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. സ്‌കോര്‍: 22-20, 18-21, 21-18.

ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിലൊന്നായിരുന്നു സിന്ധു-ഒക്കുഹാര ക്വാര്‍ട്ടര്‍. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ ഗെയിമിലും നടന്നത്. ആദ്യ ഗെയിമില്‍ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടന്നത്. എന്നാല്‍ 20-20 എന്ന സ്‌കോറില്‍ ഇരട്ട പോയിന്റുകള്‍ കരസ്ഥമാക്കിയ ഒക്കുഹാര ആദ്യ ഗെയിം നേടി.

രണ്ടാം ഗെയിമില്‍ സിന്ധു ഒക്കുഹാരയെ കടന്ന് മുന്നേറി. എന്നാല്‍ സ്‌കോര്‍ 16-14 ല്‍നിന്ന് കുതിപ്പ് നടത്തിയ ഒക്കുഹാര 16-18 ല്‍ എത്തിച്ച് സിന്ധുവിനെ വെല്ലുവിളിച്ചു. അപകടം മണത്ത സിന്ധു ഒക്കുഹാരയെ അനങ്ങാന്‍ വിടാതെ തുടരെ അഞ്ച് പോയിന്റുകള്‍ സ്വന്തമാക്കി ഗെയിം പിടിച്ചെടുത്തു.

നിര്‍ണായകമായ മൂന്നാം ഗെയിമില്‍ നീണ്ട റാലികളിലൂടെ സിന്ധുവിനെ തളര്‍ത്താനായിരുന്നു ഒക്കുഹാരയുടെ ശ്രമം. എന്നാല്‍ ഒപ്പത്തിനൊപ്പം മുന്നേറാന്‍ സിന്ധുവിനായി. 10-11 എന്ന സ്‌കോറില്‍നിന്ന് (1316) വ്യക്തമായ ലീഡ് സ്വന്തമാക്കി കുതിച്ച ഒക്കുഹാരയെ സിന്ധു 16-18 ല്‍ തളച്ചു. സിന്ധുവിന്റെ പരിചയസമ്പത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ ഒക്കുഹാര 21-18 ന് ഗെയിമും മത്സരവും എതിരാളിക്കു മുന്നില്‍ കാഴ്ചവച്ചു.

Top