എയിസ് ഇവിക്കൊപ്പം ഇ-കാർഗോ ട്രാൻസ്‌പോർട്ട് സൊല്യൂഷനുകൾ അവതരിപ്പിച്ച് ടാറ്റ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ജനപ്രിയ മോഡലായ എയ്‌സിന്റെ ഇലക്‌ട്രിക് പതിപ്പ്, എയ്‌സ് ഇവി അവതരിപ്പിച്ചു. പുതിയ ഏയിസ് ഇവി, ഇന്ത്യയിലെ ഏറ്റവും നൂതനമായ, സീറോ-എമിഷൻ, ഫോർ-വീൽ ചെറുകിട വാണിജ്യ വാഹനം (SCV), വൈവിധ്യമാർന്ന ഇൻട്രാ-സിറ്റി ആപ്ലിക്കേഷനുകൾ നൽകുന്നതിന് തയ്യാറായ ഒരു ഗ്രീൻ, സ്‍മാർട്ട് ട്രാൻസ്പോർട്ട് സൊല്യൂഷനാണ് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

പുതിയ എയ്‌സ് ഇവി, അതിന്റെ ഉപയോക്താക്കളുമായി സമ്പന്നമായ സഹകരണത്തോടെ വികസിപ്പിച്ചതും മികച്ച ആവാസവ്യവസ്ഥയുടെ പിന്തുണയോടെയും ഇ-കാർഗോ മൊബിലിറ്റിക്ക് സമഗ്രമായ പരിഹാരം വാഗ്‍ദാനം ചെയ്യുന്നു. സമയബന്ധിതമായ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ലാസ്റ്റ് മൈൽ ഡെലിവറികളുടെ പ്രധാന ആവശ്യം പരിഹരിക്കുന്നു എന്ന് കമ്പനി പറയുന്നു.

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളുമായും ലോജിസ്റ്റിക് സേവന ദാതാക്കളായ ആമസോൺ, ബിഗ്‍ബാസ്‍കറ്റ്, സിറ്റി ലിങ്ക്, ഡോട്ട്, ഫ്ലിപ് കാർട്ട്, ലെറ്റ്‍സ്‍സ്ട്രാൻസ്‍പോർട്ട്, എംഇവിംഗ്, യെലോ ഇവിഎന്നിവയുമായി ടാറ്റ മോട്ടോഴ്‌സ് ധാരണാപത്രം ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ചു. ഇതിൽ ഏയിസ് ഇവിയുടെ 39000 യൂണിറ്റുകൾ വിതരണം ചെയ്യുന്നത് ഉൾപ്പെടുന്നു. പരമാവധി ഫ്ലീറ്റ് പ്രവർത്തന സമയത്തിനായി സമർപ്പിത ഇലക്ട്രിക് വെഹിക്കിൾ സപ്പോർട്ട് സെന്ററുകൾ സ്ഥാപിക്കുക, ടാറ്റ ഫ്ലീറ്റ് എഡ്‍ജിന്റെ വിന്യാസം, അടുത്ത തലമുറ ഒപ്റ്റിമൽ ഫ്ലീറ്റ് മാനേജ്മെന്റ് സൊല്യൂഷൻ, പ്രസക്തമായ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ തെളിയിക്കപ്പെട്ട പ്രാപ്‍തമാക്കുന്ന ഇക്കോ സിസ്റ്റമായ ടാറ്റ യൂണിവേഴ്‍സിന്റെ പിന്തുണയും.ഉൾപ്പെടുന്നു.

Top