തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പല സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.

അതേസമയം കേരള, എംജി, ആരോഗ്യ സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റി വെച്ചു.

Top