“എല്ലാ മക്കളും കുത്തിവയ്ക്കണം”: കോവിഡ് വാക്‌സിൻ സ്വീകരിച്ച് 104 കാരി അന്നം

എറണാകുളം: പ്രായത്തെ വെല്ലുന്ന കരുത്തോടെ വാർധക്യ അവശതകളെ അവഗണിച്ച് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് 104 കാരി അന്നം. അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പ് പുതിയാട്ടിൽ വീട്ടിൽ വർക്കിയുടെ ഭാര്യയായ അന്നം, അങ്കമാലി താലൂക്കാശുപത്രിയിലെത്തെിയാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.

വാക്‌സിൻ സ്വീകരിക്കാൻ മടിച്ച് നിൽക്കുന്നവർക്ക് പ്രചോദനമാവുകയാണ് അന്നം. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാൾ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. ഏഴ് മക്കളും 14 കൊച്ചു മക്കളും 22 പേരക്കുട്ടികളുമുൾപ്പെടുന്നതാണ് അന്നത്തിന്റെ കുടുംബം.

“എല്ലാ മക്കളും കുത്തിവയ്ക്കണം. കുത്തിവയ്ക്കാതിരുന്നാൽ നമുക്കു തന്നെ കുഴപ്പമാണ്. ഞാനും കുത്തിവയ്പ്പെ ടുത്തു. യാതൊരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു”. വാക്‌സിൻ സ്വീകരിച്ച ശേഷം അന്നം പറഞ്ഞു.

Top