ജനുവരി ഒന്ന് മുതല്‍ എല്ലാ ബസുകളും ഓടിത്തുടങ്ങും; ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതല്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള മുഴുവന്‍ ബസുകളും നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്.

കെഎസ്ആര്‍ടിസി ബസുകളില്‍ പതിനഞ്ചു വരെ ആളുകള്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. അതേസമയം, ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്.

Top