All 6 Pathankot Terrorists Killed: 10 Developments

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളം ആക്രമിക്കാനെത്തിയ തീവ്രവാദ സംഘത്തിലെ അഞ്ചാമനേയും സുരക്ഷാ ഗാര്‍ഡുകള്‍ വധിച്ചു. ശേഷിക്കുന്ന ഒരു
ശേഷിക്കുന്ന ഒരു തീവ്രവാദിക്കായി തിരച്ചില്‍ തുടരുകയാണ്.

ഭീകരവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാംദിവസമായ തിങ്കളാഴ്ചയും തുടരുകയാണ്. രാവിലെ മുതല്‍ വ്യോമത്താവളത്തില്‍ നിന്നും കനത്ത വെടിയൊച്ചയും സ്‌ഫോടനശബ്ദവും കേട്ടതായി റിപ്പോര്‍ട്ടുണ്ട്.

പത്താന്‍കോട്ട് സൈനിക കേന്ദ്രം ഒരു ചെറിയ നഗരത്തോളം വലുതാണ്. സൈനികരുടെ താമസസ്ഥലങ്ങളും വിദ്യാലയങ്ങളടക്കം ഒട്ടേറെ സ്ഥാപനങ്ങളുമുണ്ട്. ഇവിടെ ഒരു രണ്ട് നില
കെട്ടിടത്തിലാണ് രണ്ട് ഭീകരര്‍ ഒളിച്ചിരുന്നത്. ഇതില്‍ ഒരാളെയാണ് തിങ്കളാഴ്ച ഉച്ചയോടെ വധിച്ചത്. തീവ്രവാദികളെ തുരത്താനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്ന് എന്‍.എസ്.ജി ഐ.ജി മേജര്‍ ജനറല്‍ ദുഷന്ത് സിങ് പറഞ്ഞു.

രണ്ട് സംഘങ്ങളായാണ് തീവ്രവാദികള്‍ ആക്രമണത്തിനായി വ്യോമതാവളത്തിലെത്തിയതെന്ന് സുരക്ഷാസേന അറിയിച്ചു. ഭീകരരുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

Top