ആം ആദ്മി പാര്‍ട്ടി അംഗത്വം രാജി വയ്ക്കുമെന്ന് അല്‍ക്ക ലാംബ എം.എല്‍.എ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി വയ്ക്കാന്‍ ഒരുങ്ങി അല്‍ക്ക ലാംബ എം.എല്‍.എ. പാര്‍ട്ടിയില്‍ നിന്നും ഉണ്ടായ മോശമായ അനുഭവങ്ങളാണ് തന്നെ രാജി എന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അല്‍ക്ക പറയുന്നു.

“ആം ആദ്മി പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും പൊട്ടിച്ചെറിയാനും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജി വെക്കുവാനും തീരുമാനിച്ചു. ഞാന്‍ ഉടന്‍ തന്നെ രാജി എഴുതി നല്‍കും. എന്നാല്‍ എം.എല്‍.എയായി തുടരും” അല്‍ക്ക വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് അല്‍ക്ക ലാംബ പാര്‍ട്ടിയില്‍ നിന്നുളള തന്റെ രാജി പ്രഖ്യാപിക്കുന്നത്. മുതിര്‍ന്ന നേതാക്കളില്‍ നിന്ന് അടിക്കടിയുണ്ടായ അപമാനകരമായ പെരുമാറ്റമാണ് രാജിവെക്കാനുള്ള തീരുമാനത്തിന് കാരണമായതെന്ന് അവര്‍ വ്യക്തമാക്കി. തന്നെ യോഗത്തിന് ക്ഷണിക്കാറില്ല. പലതവണ അപമാനിക്കപ്പെട്ടു. 20 വര്‍ഷം കോണ്‍ഗ്രസില്‍ നിന്നു. തനിക്ക് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് അടിസ്ഥാന ബഹുമാനം പോലും കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Top