ജലനിരപ്പ് 1047 അടി പിന്നിട്ടു; ആളിയാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

പാലക്കാട്: ആളിയാര്‍ ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 1047 അടി പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.

രാവിലെ 4.30നാണ് ഡാമിന്റെ അഞ്ച് സ്പിൽവെ ഷട്ടറുകൾ 9 സെന്റീമീറ്റർ വീതം തുറന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 1047.35 അടിയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ചിറ്റൂർപുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Top