ഇഷ്ട വിഭവം തയ്യറാക്കുന്ന ആലിയ; ക്യൂട്ട് വീഡിയോ പങ്കുവച്ച് താരം

ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. അഭിനയരംഗത്തായാലും പാട്ടിലായാലും ആലിയ എപ്പോഴും തിളങ്ങി നില്‍ക്കുന്നതാണ്. ഇപ്പോള്‍ താരം തനിക്ക് പാചകത്തിലുള്ള മികവ് തെളിയിച്ചിരിക്കുകയാണ്. ആലിയ തന്റെ സ്വന്തം യുട്യൂബ് ചാനലിലാണ് പാചക വീഡിയോ അപ്‌ലോഡ് ചെയ്തത്.
വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

ആലിയ തന്റെ ഇഷ്ട വിഭവം ബീറ്റ്റൂട്ട് സാലഡും ചിയ പുഡ്ഡിങ്ങുമാണ് തയ്യാറാക്കാന്‍ പഠിക്കുന്നത്. ആലിയയുടെ പ്രധാന ഷെഫ് ദിലീപും കരോളാണ് ആലിയക്ക് വിഭവം ഉണ്ടാക്കാന്‍ പറഞ്ഞുകൊടുക്കുന്നത്. വിഭവത്തിന് ഉപ്പ് അല്‍പ്പം കുറഞ്ഞുപോയെങ്കിലും അടിപൊളിയാണെന്നാണ് ഷെഫിന്റെ അഭിപ്രായം. ഇതിന് മുന്‍മ്പും ആലിയ പാചകം ചെയ്യുന്ന വീഡിയോ സാമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.

Top