രണ്‍ബീറിന്റെ ‘ഏ ദില്‍ ഹെ മുഷ്‌കില്‍’ ആലപിച്ച് ആലിയ;വീഡിയോ കാണാം

aaliya-bhatt

ണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മില്‍ പ്രണയത്തിലാണെന്ന് ബോളിവുഡ് സിനിമാ മേഖലയിലാകെ ഇടം നേടിയ വാര്‍ത്തയാണ്. വിവിധ ഫാന്‍ പേജുകളിലെല്ലാം ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും ‘റാലിയ’ എന്ന പേരില്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഷെയര്‍ ചെയ്യുന്നത് രണ്‍ബീര്‍ അഭിനയിച്ച ചിത്രത്തിലെ ‘ഏ ദില്‍ ഹെ മുഷ്‌കില്‍’ എന്ന ഗാനം ആലിയ ഒരു പരിപാടിയില്‍ ആലപിക്കുന്നതാണ്. കരണ്‍ ജോഹറിനും മനീഷ് പോളിനുനൊപ്പമാണ് ആലിയ ഗാനം ആലപിക്കുന്നത്.

അടുത്തിടെ, ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ആലിയയുടെയും രണ്‍ബീറിന്റെയും വിഷയത്തില്‍ പ്രതികരണമറിയിച്ചിരുന്നു. ‘തങ്ങളുടെ കുട്ടികളെ അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെക്കുറിച്ച് ഉപദേശിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ ഭാഗമല്ല ഞാന്‍’. ഭട്ട് പറഞ്ഞു.

Top