ആലിയയുമൊത്തുള്ള വിവാഹം ഉടന്‍ നടക്കണമെന്നാണ് ആഗ്രഹം; രണ്‍ബീര്‍ കപൂര്‍

aliya-and-ranbir

താനും ആലിയയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കണമെന്നാണ് ആഗ്രഹമെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍. ആലിയ വന്നതോടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ തന്റെ ജീവിത്തില്‍ ഒരു പക്വത വന്നതുപോലെ തോന്നുന്നുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു.

വിവാഹം എത്രയും പെട്ടെന്ന് നടക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ രണ്ടുപേരുടെയും തിരക്കുകള്‍ ഒരു വിലങ്ങുതടിയായുണ്ട്. തങ്ങളുടെ സ്വകാര്യ ജീവിതം സിനിമയെ ഒരു തരത്തിലും ബാധിക്കരുത്. അതുകൊണ്ടുതന്നെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.

പ്രണയത്തില്‍ അകപ്പെടുന്നത് വളരെ മനോഹരമായ കാര്യമായിട്ടാണ് തോന്നുന്നതെന്നാണ് ആലിയ പറയുന്നത്. ആലിയയ്ക്ക് തന്റേതായ ചിട്ടയും ദിശാ ബോധവുമുണ്ടെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.

Top