ഹൃത്വികിന് പിന്നാലെ ആലിയയും; ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടു

ഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷനായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നടി ആലിയ ഭട്ടാണ് ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ആലിയയ്ക്കൊപ്പം ഈ ദശാബ്ദത്തിലെ ഏറ്റവും സെക്സിയായി നടി ദീപിക പദുക്കോണും തിരഞ്ഞെടുക്കപ്പെട്ടു. യുകെ ആസ്ഥാനമായിട്ടുള്ള ഈസ്റ്റേണ്‍ ഐ എന്ന വീക്ക്‌ലിയാണ് ഈ വര്‍ഷത്തെ ലിസ്റ്റ് പുറത്ത് വിട്ടത്.

ഇതിനൊപ്പം തന്നെ ആലിയ ഭട്ടും രണ്‍വീറും നായിക നായകന്മാരായി അഭിനയിച്ച ഗല്ലി ബോയ് എന്ന സിനിമ ഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

Top